രണ്ട് കോടതികളിൽ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ, ഇന്നും പരിഗണിച്ചില്ല, വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി.

സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. രണ്ട് കോടതികളിലാണ് നിലവില്‍ രാഹുല്‍ അപേക്ഷ സമര്‍പ്പിച്ചത്. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റിയത്.

അതേസമയം, രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്നും സൈബര്‍ പൊലീസ് കോടതിയില്‍ അറിയിച്ചു.

ജയിലില്‍ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version