കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി; നടപടി എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍

കോഴിക്കോട്: എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കി. ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ വിജയമാണ് കോടതി റദ്ദാക്കിയത്. രണ്ട് വോട്ടര്‍മാരുടെ പരാതിയിലാണ് ഹൈക്കോടതി നടപടി. മുസ്ലിം ലീഗിന്റെ എംഎ റസാഖായിരുന്നു എതിരാളി.

എംഎ റസാഖിനെ വ്യക്തിഹത്യ നടത്തുന്ന വീഡിയോ മണ്ഡലത്തിലുടനീളം കാരാട്ട് റസാഖ് പ്രചരിപ്പിച്ചുവെന്നായിരുന്നു വോട്ടര്‍മാരുടെ പരാതി. വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മ്മിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ഇതുവഴി കാരാട്ട് റസാഖ് അഴിമതി കാണിച്ചെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിജയം റദ്ദാക്കിയ ഹൈക്കോടതി എംഎ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന വാദം തള്ളുകയും ചെയ്തു.

Exit mobile version