കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതു കൊണ്ട് ഇനി സാലറി ചാലഞ്ച് പാടില്ല; ആവശ്യവുമായി ഉമ്മന്‍ചാണ്ടി

Omman Chandi | Kerala News

കൊച്ചി: സംസ്ഥാനത്ത് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതിയോടെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ തീരുമാനിച്ചതോടെ, ജീവനക്കാരില്‍ നിന്നു ശമ്പളം പിടിച്ചുപറിക്കുന്ന സാലറി ചാലഞ്ച് അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ (കെജിഒയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വില കല്‍പിക്കാതെ അവരെ പിഴിയാനാണു സര്‍ക്കാരിന്റെ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. 5 വര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം നീട്ടിക്കൊണ്ടുപോയി അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കമെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമന നിരോധനമുണ്ടെന്ന് ആരോപിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിയമന നിരോധനമാണു നടപ്പാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, സാലറി ചലഞ്ചിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കിയ നിയമസഭാംഗങ്ങള്‍ക്കും പ്രതിപക്ഷനേതാവിനും ഇടയില്‍ ഒരു രൂപപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാതെ ഒറ്റയാനായി നിന്ന ഉമ്മന്‍ചാണ്ടി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Exit mobile version