വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി എന്ന വയോധികയെ സ്വർണാഭരണങ്ങൾക്ക് വേണ്ടി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചിൽ ഒളിപ്പിച്ചു എന്നാണ് കേസ്.

ഈ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. 2022 ജനുവരി 14നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കോവളം സ്വദേശികളായ റഫീബ ബീവി മകൻ ഷഫീഖ്, സുഹൃത്ത് അൽ അമീൻ എന്നിവരാണ് കേസിലെ പ്രധാനപ്രതികൾ.

ശാന്തകുമാരിയുടെ അയൽവാസികൾ ആയിരുന്ന ഇവരുടെ കൊലപാതകത്തിലെ പങ്ക് തെളിഞ്ഞെന്നും തെളിവുകൾ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവിൽ പോകാനും പ്രതികൾ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി.
ALSO READ- ബംഗളൂരുവില്‍ സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മലയാളി കുടുംബത്തെ ആക്രമിച്ച് യുവാവ്, കുഞ്ഞിനടക്കം പരിക്ക്; പരാതി

അതേസമയം, ഈ പ്രതികൾക്ക് എതിരെ 2020 ൽ പതിനാലുകാരിയെ കൊലപ്പെടുത്തിയെ കേസുമുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശാന്തകുമാരിയുടെ അയൽവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ വാടകവീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന ശേഷം അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

Exit mobile version