ഗർഭിണിയായ ഭാര്യയെ കാണാനെത്തി; ഇടുക്കിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ലഹരിക്കടിമയായ അയൽവാസി; ദാരുണം

കട്ടപ്പന: ഭാര്യയെ കാണാനായി ഇടുക്കിയിലെ സുവർണഗിരിയിലെ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ അയൽക്കാരൻ വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

സുബിൻ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് സുവർണഗിരി ഭജനമഠത്തുള്ള ഭാര്യയുടെ വീട്ടിലെത്തിയത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാൻ എത്തിയതായിരുന്നു സുബിൻ. ഈ സമയത്താണ് സമീപത്തെ വീട്ടിൽ താമസിക്കുന്ന ബാബു എന്നയാൾ വാക്കേറ്റത്തിനായി വന്നത്. ഇയാൾ അക്രമകാരിയും ലഹരിക്കടിമയുമാണ്.

അനാവശ്യമായി വാക്കുതർക്കം സൃഷ്ടിച്ച ബാബു കോടാലി ഉപയോഗിച്ച് സുബിനെ മാരകമായി ശരീരമാസകലം വെട്ടുകയായിരുന്നു. ഉടനെ തന്നെ ഓടിക്കൂടിയ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

also read- കഴക്കൂട്ടം സബ് ട്രഷറിയിൽ മരിച്ചവരുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്: കൂടുതൽ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി; ഉദ്യോഗസ്ഥർക്കെതിരെ കേസ്

സുബിനെ വെട്ടിയശേഷം ബാബു വീടിനുള്ളിൽ കയറി ഒളിച്ചുരുന്നു. പിടികൂടാൻ എത്തിയ പോലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ എസ്‌ഐ ഉദയകുമാറിന്റെ കൈക്കും പരിക്കേറ്റു. ലിബിയയാണ് സുബിന്റെ ഭാര്യ. ഏകമകൾ: എസ്സ.

Exit mobile version