ടൂറിസ്റ്റ് ബസുകൾക്ക് വെള്ളയിൽ നിന്നും മോചനം ലഭിക്കുന്നു; കളർകോഡ് സംവിധാനത്തിൽ ഇളവ് വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ള പെയിൻരിൽ മാത്രം നിരത്തിലിറങ്ങുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഉടനെ തന്നെ കളർഫുള്ളായി മാറാൻ വഴി ഒരുങ്ങുന്നു. സർക്കാർ ടൂറിസ്റ്റ് ബസുകളിൽ നടപ്പാക്കിയ വെള്ള കളർ കോഡ് എന്ന സംവിധാനത്തിൽ ഇളവുവരുത്തിയേക്കും. ഗതാഗത വകുപ്പാണ് പുതിയ നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് പാലക്കാട് വടക്കഞ്ചേരിയിൽ സംഭവിച്ച റോഡപകടത്തെ തുടർന്ന് റോഡ് സുരക്ഷയുടെ പേരിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ഈ തീരുമാനം നിരന്തരമായ ആവശ്യത്തെ തുടർന്ന് വകുപ്പ് പിൻവലിക്കുമെന്നാണ് വിവരം.

ജൂലായിൽ ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ) യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. സ്‌കൂളിൽ നിന്നും കുട്ടികൾ വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് അന്ന് വടക്കഞ്ചേരിയിൽ ഒമ്പതുപേർ മരിച്ചിരുന്നു. തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. വാഹനത്തിലെ അമിതമായ വൈദ്യുതാലങ്കാരങ്ങളും ഡിസൈനുമെല്ലാം മറ്റ് വാഹനങ്ങളുടെ ശ്രദ്ധതിരിക്കും എന്നതിനാലാണ് ടൂറിസ്റ്റ് ബസിന്റെ നിറം മാറ്റാൻ നിർദേശിച്ചത്.

ALSO READ- പാറക്കുളത്തിൽ മുങ്ങിയ കൂട്ടുകാരനെ രക്ഷിക്കാനിറങ്ങി മുങ്ങിപ്പോയി; രണ്ട് കുട്ടികൾക്ക് ദാരുണമരണം; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് തുടര്ഡന്ന് നിർദേശിച്ചത്. റൂട്ട് ബസുകൾക്ക് ഏകീകൃതനിറം ഏർപ്പെടുത്തിയതും ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ തീരുമാനം.

Exit mobile version