മണല്‍ ഖനനം ആവാസ വ്യവസ്ഥ തകര്‍ക്കുന്നതാകരുത്; ആലപ്പാട് വിഷയത്തില്‍ പ്രതികരിച്ച് ജി സുധാകരന്‍

കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്.

തിരുവനന്തപുരം: ആലപ്പാട് തീരദേശ ഗ്രാമത്തിലെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. മണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വികസനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് നാട്ടുകാര്‍ തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു.

പ്രകൃതി തരുന്ന വന്‍സമ്പത്താണ് കരിമണലെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version