പ്രണയംനടിച്ച് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ശേഷം പണവും, മൊബൈല്‍ ഫോണും കവര്‍ന്നു; കൊല്ലത്ത് യുവതിയും സംഘവും പിടിയില്‍

യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരു യുവതി അടക്കം നാല് പേര്‍ പിടിയില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരു യുവതി അടക്കം നാല് പേര്‍ പിടിയില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു-28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് പിടിയിലായത്.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലലക്ക് സമീപത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.

ALSO READ അശോകിന്റെ നെഞ്ചിനകത്ത് വിഷ്ണു തേങ്ങി; സജനയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തിയത് മരണപ്പെട്ട മകന്റെ ഹൃദയം സ്വീകരിച്ചയാൾ; നോവ്

ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണ മോതിരവും കവരുകയുമായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പോലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് യുവതി. നിലവില്‍ യുവതിക്കെതിരെ മയക്കുമരുന്ന് കേസുമുണ്ട്.

Exit mobile version