വയോധികനെ രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി; തടഞ്ഞുവെച്ച് ഫോട്ടോ എടുത്ത് ഹണിട്രാപ്പ്; പണം തട്ടി മലപ്പുറത്തെ ഷബാനയും കൂട്ടാളികളും

മലപ്പുറം: 65കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരാണ് പിടിയിലായത്.

അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനിൽനിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് യുവതിക്കും മറ്റു അഞ്ചു പേർക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.

യുവതി മൊബൈൽ ഫോണിലൂടെയാണ് വയോധികനുമായി ബന്ധം സ്ഥാപിച്ചത്. പിന്നാലെ മാർച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ച് ഭീഷണി മുഴക്കി. വിഡിയോയും ചിത്രവും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് പരാതി.

also read- സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം, പിടികൂടിയത് 16ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെ

പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്‌ഐ ഷിജോ സിതങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version