സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം, പിടികൂടിയത് 16ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെ

കൊച്ചി: പ്രമുഖ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം. 16ഓളം പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈന്‍ സ്ഥലത്തെത്തിയാണ് പാമ്പുകളെ പിടികൂടിയത്.

അല്‍ഫോണ്‍സ് പുത്രന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്. പിന്നാലെ ഇവ ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവല്‍ വള്ളിയിലേക്കും കയറി.

also read: കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണം, ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തുടര്‍ന്ന് വിവരം സംവിധായകനെ അറിയിക്കുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈന്‍ പാമ്പുകളെയെല്ലാം പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.

also read:’18ാം വയസ്സിലെ കാറ്ററിങ് ബോയി ഇന്ന് ലോകം അറിയുന്ന ഷെഫ് പിള്ള’: വിജയ യാത്ര പങ്കുവച്ച് സുരേഷ് പിള്ള

അല്‍ഫോണ്‍സിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകള്‍ക്കുള്ളിലും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. പൈപ്പിന്റെ ഒരു വശം മണ്ണു മൂടിയിരുന്നു. മറുഭാഗം നാട്ടുകാരില്‍ ചിലര്‍ ചല്ലുവച്ച് അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ട്.

Exit mobile version