അമിതവേഗതയില്‍ കാറോടിച്ച് അപകടം, മൂന്ന് തവണ നോട്ടീസയച്ചിട്ടും മറുപടിയില്ല, നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി: മലയാള സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സുരാജ് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

രാത്രിയില്‍ സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

also read:മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയിലേക്ക്; പാസഞ്ചര്‍ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചു

കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. തമ്മനംകാരണക്കോടം റോഡില്‍ വെച്ചായിരുന്നു അപകടം. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് മൂന്ന് തവണ അധികൃതര്‍ താരത്തിന് നോട്ടീസയച്ചിരുന്നു.

നടന് ആദ്യം രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒയ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ഇല്ലാതിരുന്നതോടെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്. ഈ നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Exit mobile version