റീല്‍സ് ഷൂട്ടിന്റെ ഭാഗമായി ബൈക്കുകളില്‍ അഭ്യാസ പ്രകടനം, വൈറലായി വീഡിയോ, യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്: ബൈക്കുകളില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട് ജില്ലയിലാണ് സംഭവം.കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ അര്‍ധരാത്രിയോടെയായിരുന്നു യുവാക്കളുടെ ബൈക്കിലുള്ള അഭ്യാസപ്രകടനം.

മൂന്നു യുവാക്കളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. അപകടകരമായ രീതിയില്‍ ബൈക്കോടിച്ച മുഹമ്മദ് റിസ്വാന്‍, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് എംവിഡി സസ്പെന്‍ഡ് ചെയ്തത്.

also read:‘പ്രാര്‍ഥന ദൈവത്തോടാണ്, ദൈവത്തിനോട് മാത്രമേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ; എന്റെ ഫോട്ടോ എടുത്ത് മാറ്റണം, പ്രാര്‍ഥന ദൈവത്തോടാണ്; എംഎ യൂസഫലി

സിനിമ കണ്ട് മടങ്ങുകയായിരുന്നു യുവാക്കള്‍. അതിനിടെ റീല്‍ ഷൂട്ടിന്റെ ഭാഗമായി ബൈക്കിലും സ്‌കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കള്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യുവാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്.

also read:ചൈനയില്‍ അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ആശങ്ക

തുടര്‍ന്ന് യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തി. പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കിയത്.

Exit mobile version