59കാരനില്‍ നിന്ന് അഞ്ച് ലക്ഷം തട്ടി ഹണിട്രാപ്പ് സംഘം; ദമ്പതികളുള്‍പ്പെടെ 7 പേര്‍ പിടിയില്‍

ദമ്പതികള്‍ ഉള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്.

കാസര്‍കോട്: അമ്പത്തൊമ്പതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്. മേല്‍പ്പറമ്പ് പോലീസാണ് ഇവരെ പിടികൂടിയത്.

മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്.

വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ സംഘം റിമാന്റിലായി.

Exit mobile version