വാഹനാപകടത്തില്‍ പരിക്കേറ്റ് മകള്‍ മരിച്ചു, മനംനൊന്ത് അമ്മ ജീവനൊടുക്കി

കോതമംഗലം: മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45) ആണ് ജീവനൊടുക്കിയത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് സ്‌നേഹ (സോനു24) മരിച്ചത്.

2 മാസം മുന്‍പാണ് ചിറയിന്‍കീഴില്‍ ബൈക്കപകടത്തില്‍ സ്‌നേഹക്ക് പരുക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

also read:ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ശനി രാത്രിയാണ് സ്‌നേഹ മരിച്ചത്. മകളുടെ മരണത്തില്‍ മനംനൊന്ത് ഗായത്രി നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി.

30 വര്‍ഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകന്‍: ശിവകുമാര്‍ (കംപ്യൂട്ടര്‍ വിദ്യാര്‍ഥി). ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയാണ് സ്‌നേഹ.

Exit mobile version