കേരളം നേരിട്ട പ്രകൃതിദുരന്തങ്ങളില്‍ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനം, ഫയര്‍മാന്‍ അബ്ദുല്‍ സലീമിന് ദേശീയ അംഗീകാരം

കോഴിക്കോട്: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തമുഖങ്ങളില്‍ തന്നാല്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥന്‍ അബ്ദുല്‍ സലീമിന് ദേശീയ അംഗീകാരം.

കോഴിക്കോട് മുക്കം സ്വദേശിയും മലപ്പുറം ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസറുമാണ് ഇ.കെ. അബ്ദുള്‍ സലിം. സ്തുത്യര്‍ഹ സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ഡിസ്‌കിനും കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റിനുമാണ് അബ്ദുള്‍ സലിം അര്‍ഹനായത്.

also read:ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

2007 ലെ കോഴിക്കോട് മിഠായിത്തെരുവ് അഗ്‌നിബാധ, 2012 ലെ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍, 2018 ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുള്‍പൊട്ടല്‍, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളിലാണ് സ്വന്തം ജീവന്‍ പോലും മറന്ന് അബ്ദുള്‍ സലിം മറ്റ് ജീവനുകള്‍ രക്ഷിച്ചത്.

ദേശീയ അഗ്നിശമന വാരത്തോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ 2020ല്‍ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹനായിരുന്നു.

Exit mobile version