ആര്യയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകി; പിന്നാലെ അറിഞ്ഞത് കോട്ടയം സ്വദേശികളായ ദമ്പതിമാർക്കൊപ്പം യുവതിയും അരുണാചലിൽ മരിച്ചനിലയിലെന്ന വാർത്ത

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ജിറോ പ്രദേശത്തെ ഹോട്ടലിൽ മലയാളി ദമ്പതിമാരെയും സുഹൃത്തായ യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് മാർച്ച് 27ന് പോലീസിനെ സമീപിച്ചിരുന്നു.

മാർച്ച് 26നാണ് ആര്യയും നവീനും ദേവിയും അരുണാചലിലേക്ക് പോയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് മാർച്ച് 28ന് ലോവർ സുബാൻസിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്തെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.

ALSO READ- സ്ത്രീധനമായി 11 ലക്ഷവും എസ്‌യുവി കാറും; ചോദിച്ചത് ഫോർച്യൂണർ കാറും 21 ലക്ഷവും; പെൺകുഞ്ഞ് പിറന്നതോടെ പീഡനം ഇരട്ടിയായി; കരിഷ്മയുടെ മരണത്തിന് പിന്നിൽ

വട്ടിയൂർക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. 27ന് ആര്യയെ കാൺമാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരണ വാർത്ത എത്തിയത്.

Exit mobile version