സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ കോണിയിൽ നിന്ന് വീണു; ബിജെപി പ്രവർത്തകന് ദാരുണമരണം

പെരിങ്ങോട്ടുകര: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി താന്ന്യത്ത് കൊടികെട്ടുന്നതിനിടെ ബിജെപി പ്രവർത്തകന് ദാരുണമരണം. കൊടികെട്ടാനായി കോണിയിൽ കയറി നിൽക്കവെ ഇവിടെനിന്നും പിടിവിട്ടു വീണാണ് മരണം സംഭവിച്ചത്. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.

അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽനിന്ന് സുരേഷ്ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം.

ALSO READ- പെരുമ്പാവൂരില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ചു, ഒരാള്‍ മരിച്ചു, 6 പേര്‍ക്ക് പരിക്ക്
ഉടനെ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകൾ: രാഖി.

Exit mobile version