എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നുമുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ ആദ്യവാരം മുതല്‍.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്കുകള്‍.

also read:സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ല: സുരേഷ് ഗോപിയോട് കെ മുരളീധരന്‍

ഏപ്രില്‍ 3 ന് ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയവും ആരംഭിക്കുമെന്നും 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അന്നേ ദിവസം തന്നെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയവും ആരംഭിക്കും. 8 ക്യാമ്പുകളിലായി 2200 അധ്യാപകര്‍ പങ്കെടുക്കും. മൂല്യനിര്‍ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും.

Exit mobile version