എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും, മൂല്യ നിര്‍ണയം എപ്രില്‍ മൂന്ന് മുതല്‍

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം ആരംഭിച്ച ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. എപ്രില്‍ മൂന്നിന് മൂല്യ നിര്‍ണയം ആരംഭിക്കും.

ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. മാര്‍ച്ച് നാലാം തിയ്യതിയായിരുന്നു എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്.

also read:ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സംഭവം കൊല്ലത്ത്

പതിനായിരത്തോളം അധ്യാപകരെ 70 ക്യാമ്പുകളിലായി പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക. ഏപ്രില്‍ മൂന്നുമുതല്‍ ഏപ്രില്‍ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയംം, നാളെയാണ് പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്നത്.

Exit mobile version