റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണ്ണം, 48000ത്തിന് മുകളില്‍, ഇന്നത്തെ വില ഇങ്ങനെ

gold rate| bignewslive

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നു. നിലവില്‍ 48,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റങ്ങളൊന്നുമില്ല.

ഇന്ന് സ്വര്‍ണ്ണം ഒരു ഗ്രാമിന് 6080 രൂപയാണ് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ചിരുന്നു.

also read;കേരളാ-തമിഴ്‌നാട് അതിർത്തിയിലും കാട്ടാന ആക്രമണം രൂക്ഷം; ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

തുടര്‍ന്ന് ശനിയാഴ്ച 48,600 രൂപയിലെത്തി സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം 320 രൂപ ഇടിഞ്ഞു.

ഇതിന് ശേഷം ഇന്നലെ 200 രൂപ വര്‍ധിച്ച് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണവില.

Exit mobile version