തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി കേരളത്തില്‍, അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും, വന്‍സുരക്ഷ

MODI|BIGNEWSLIVE

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ നടക്കുന്ന അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ വേദിയിലുണ്ടാകും. തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

also read;ചൂടില്‍ ആശ്വാസം, ഇടിമിന്നലിനും, പെരുമഴയ്ക്കും സാധ്യത, മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

പ്രദേശത്ത് വാഹനങ്ങളുടെ പാര്‍ക്കിങ്ങും ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചു. തെരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്.

അതേസമയം, തമിഴ്നാട്ടിലും പ്രധാനമന്ത്രിക്ക് ഇന്ന് പൊതുയോഗമുണ്ട്. ഈ വര്‍ഷം തമിഴ്നാട്ടിലേക്ക് മോദിയുടെ അഞ്ചാം സന്ദര്‍ശനമാണിത്. കന്യാകുമാരിയില്‍ ബിജെപിയുടെ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും.

Exit mobile version