‘തോൽക്കുന്ന സീറ്റല്ല സ്ത്രീകൾക്ക് നൽകേണ്ടത്; സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ’: ഷമ മുഹമ്മദ്

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെ കുറ്റപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കിൽ ആലത്തൂരിൽ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്ന് ഷമ വിമർശിച്ചു. കേരളത്തിലെ 51 ശതമാനം സ്ത്രീകളാണ്. 96ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണെന്നും ഷമ വിശദീകരിച്ചു.

10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്ന് ഷമ പറഞ്ഞു.

രണ്ടു വനിതാ സ്ഥാനാർഥികൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു എന്നും എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത് എന്നത് സങ്കടകരമാണെന്നും ഷമ പറഞ്ഞു.

ALSO READ- സ്വന്തം പാർട്ടിലെ ആദ്യ അംഗമായി നടൻ വിജയ്; അംഗത്വമെടുക്കാനായി തിരക്കുകൂട്ടി ആരാധകർ; ആദ്യമണിക്കൂറിൽ 20 ലക്ഷം അംഗങ്ങൾ

സ്ഥാനാർഥിപ്പട്ടികയിൽ വനിതാ പ്രാതിനിധ്യം വേണം. സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അതു തിരിച്ചുകൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർഥികൾ തന്നെ വേണമെന്നും. തോൽക്കുന്ന സീറ്റല്ല കൊടുക്കേണ്ടതെന്നും ഷമ മുഹമ്മദ് പറഞ്ഞു.

Exit mobile version