സഹോദരി സ്‌കൂള്‍ വിട്ട് വരുന്നത് കണ്ട് ഓടി, സ്‌കൂള്‍ ബസ്സിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ച് വയസുകാരന്‍ സ്‌കൂള്‍ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പന്‍കാവില്‍ പുലവേലില്‍ ജിനോ ജോസിന്റെയും അനിതയുടെയും മകന്‍ ഇമ്മാനുവലാണ് മരിച്ചത്. സ്‌കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാന്‍ ഓടിയെത്തിയപ്പോഴായിരുന്നു അപകടം.

ജിനോ ജോസിന്റെയും അനിതയുടെയും ഇളയമകന്‍ ആണ് ഇമ്മാനുവല്‍. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

also read:പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും, ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി

ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്ക സ്‌കൂളില്‍നിന്ന് വരുന്നതുകണ്ട് സ്‌കൂള്‍ ബസ്സിന് അടുത്തേക്ക് ഇമ്മാനുവല്‍ ഓടുകയായിരുന്നു. എന്നാല്‍ കുട്ടി വന്നതറിയാതെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു.

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്ക് പറ്റി. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടിസം ബാധിതനാണ് ഇമ്മാനുവല്‍.

also read:മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതെ പാലക്കാട്ടെ സ്‌കൂൾ; 100 ശതമാനം വിജയം വരുത്തി തീർക്കാനെന്ന് വിമർശിച്ച് മന്ത്രി

കണിയാമ്പറ്റ ഗവ. എല്‍.പി. സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. എയ്ഞ്ചല്‍ ട്രീസ, ആല്‍വിന്‍ ജോസ് എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്.

Exit mobile version