വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി: വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ശാന്തിതീരം എന്ന സന്യാസാശ്രമം നടത്തുകയും പീഡനക്കേസുൾപ്പടെ ഒട്ടേറെ വിവാദങ്ങളിലും അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ് സന്തോഷ് മാധവൻ.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലിം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു. കട്ടപ്പന സ്വദേശിയാണ് ഇയാൾ. ദരിദ്ര കുടുംബത്തിൽ ജനിച്ച സന്തോഷ,് മാധവൻ പത്താംക്ലാസിന് ശേഷം വീടുവിട്ടിറങ്ങിയതായിരുന്നു.

ALSO READ- ആറ്റിങ്ങലില്‍ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്റെ ടയര്‍ കയറിയിറങ്ങി, വിരലുകള്‍ അറ്റു

പിന്നീട് ആളുകൾ ഇയാളെ അറിഞ്ഞു തുടങ്ങുന്നത്. സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിൽ സ്വയംപ്രഖ്യാപിത ആൾദൈവമായി മാറിയതോടെയാണ്. പിന്നീട് നിരവധി വിവാദങ്ങളിൽപ്പെട്ട ഇയാളുടെഅറസ്റ്റും ജയിൽവാസവുമെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

Exit mobile version