ആറ്റിങ്ങലില്‍ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്റെ ടയര്‍ കയറിയിറങ്ങി, വിരലുകള്‍ അറ്റു

കിളിമാനൂര്‍ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയുടെ കാലിലാണ് ബസിന്റെ ടയര്‍ കയറിയിറങ്ങിയത്.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസിന്റെ ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി അപകടം. സംഭവത്തില്‍ വീട്ടമ്മയുെട കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു. കിളിമാനൂര്‍ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയുടെ കാലിലാണ് ബസിന്റെ ടയര്‍ കയറിയിറങ്ങിയത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ചാണ് സംഭവം. ജനത്തിരക്കുള്ള സമയത്ത് ബസ് പ്രസന്നയെ ഇടിച്ചിടുകയും ഇതിന് ശേഷം ബസിന്റെ മുന്‍ചക്രം കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.

ALSO READ എസ്എസ്എല്‍സി പരീക്ഷ; നെടുമുടിയില്‍ ഡ്യൂട്ടിക്കിടെ അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

പരുക്കേറ്റ പ്രസന്നയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കാലിലെ വിരലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. മറ്റേ കാലിലാണ് അസ്ഥിക്ക് പൊട്ടല്‍. എന്നാല്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകും.

Exit mobile version