വീട് പൂട്ടി പുറത്തു പോയി, ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തി തുറന്ന് വന്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു

ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും നാലര ലക്ഷം രൂപയും കവര്‍ന്നു. ദന്തല്‍ സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ ശ്രീനിവാസിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

കിടപ്പുമുറിയിലെ ലോക്കര്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആണ് മോഷണം നടന്ന വിവരം കുടുംബം അറിയുന്നത്.

ALSO READ ചെയ്തത് വലിയ ചതി, വര്‍ഗീയശക്തികളോട് കൂട്ടുചേര്‍ന്ന പദ്മജയോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്ന് മുരളീധരന്‍

ബെഡ്‌റൂമിലെ ലോക്കര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 50 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു മോഷണം പോയത്. ബാങ്ക് ലോണിന് അടയ്ക്കാന്‍ വച്ചിരുന്ന നാലര ലക്ഷത്തോളം രൂപയും ആണ് മോഷ്ടാക്കള്‍ കവര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version