പട്ടാപ്പകല്‍ കുട്ടിയുടെ കാലിലെ പാദസരം മോഷ്ടിച്ചു; യുവതിയെ കൈയ്യോടെ പൊക്കി പോലീസ്! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

4ാം തിയതി ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം നഷ്ടപ്പെട്ടതായി മാതാപിതാക്കള്‍ അറിയുന്നത്.

തിരുവനന്തപുരം: കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. മണ്‍ട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പില്‍ സിന്ധു ആണ് അറസ്റ്റിലായത്. 24ാം തിയതി ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം നഷ്ടപ്പെട്ടതായി മാതാപിതാക്കള്‍ അറിയുന്നത്.

പള്ളിക്കല്‍ സ്വദേശിനി ആയ ഷെഫീനയുടെ കുട്ടിയുടെ പാദസരമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇവര്‍ ഉടമയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാര നിറത്തിലുള്ള ചുരിദാര്‍ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ്റിങ്ങല്‍ പോലീസ് ബസ് സ്റ്റാന്‍ഡും പരിസരവും അരിച്ച് പെറുക്കി അന്വേഷിച്ചു. പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചതില്‍ ഇവരില്‍ നിന്നും പാദസരം കണ്ടെടുക്കുകയായിരുന്നു.

കടപ്പാട് …ഹൃദയപൂര്‍വ്വം ന്യൂസ്

അതേസമയം, ഇവര്‍ കുട്ടിയുടെ കാലില്‍ നിന്ന് പാദസരം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പടികള്‍ കയറി വരുന്നതിനിടയിലാണ് അമ്മയുടെ കയ്യിലുണ്ടായിരുന്ന കുട്ടിയുടെ കാലില്‍ നിന്ന് ഇവര്‍ പാദസരം മോഷ്ടിച്ചത്.

Exit mobile version