സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കൂടുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി, ഹോട്ട്‌സ്പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി കാണുന്നുവെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ഡെങ്കി ഹോട്ട് സ്പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

also read:ഗര്‍ഭിണിയായ പശുവിന്റെ ബേബി ഷവര്‍ നടത്തി യുവതി, ആഘോഷത്തില്‍ പങ്കുചേര്‍ന്ന് നാട്ടുകാരും

എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിലവില്‍ കുട്ടികളില്‍ പനിയും ചുമയും തുടങ്ങി ഇന്‍ഫ്ളുവന്‍സയും കാണുന്നുണ്ടെന്നും രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടാതെ സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം.

Exit mobile version