വയനാട്ടില്‍ മദ്രസയ്ക്ക് പോയി മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഫാത്തിമത് സഹനയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

വയനാട്: വെണ്ണിയോട് ഒന്‍പതാം ക്ലാസുകാരിയെ കാട്ടുപന്നി ആക്രമിച്ചു. കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഫാത്തിമത് സഹനയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

മദ്രസയ്ക്ക് പോയി മടങ്ങുന്നതിനിടെ വഴിയില്‍ വെച്ച് സഹനയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ അടുത്തേക്ക് പന്നി പാഞ്ഞുവരികയും കാലിന് പന്നി പിടികൂടുകയുമായിരുന്നു.
ALSO READ ചെങ്കോട്ടുകോണത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് ലഭ്യമാകുന്ന വിവരം.

Exit mobile version