ചൂടില്‍ വെന്തുരുകി കേരളം, ഈ എട്ട് ജില്ലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

kerala| bignewslive

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ ചൂട് കൂടുമെന്ന് കാലാസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകലില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

also read:കുതിച്ചുപായുന്നതിനിടെ വയോധിയനെ ഇടിച്ചിട്ടു, നിര്‍ത്താതെ ബൈക്കുമായി രക്ഷപ്പെട്ട് യുവാക്കള്‍, 55കാരന്‍ മരിച്ചു, പിന്നാലെ പിടിയില്‍

കോട്ടയം, തൃശൂര്‍,ആലപ്പുഴ, കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയാവും. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version