കൊടും ചൂടില്‍ ആശ്വാസമായി നാളെ രണ്ട് ജില്ലകളില്‍ മഴ, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: നേരിയ ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. നാളെ രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ആറ് ജില്ലകളില്‍ ചൂട് കനക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നാളെ ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയാവും.

also read:കൂടെയുള്ളത് മാതാപിതാക്കള്‍ തന്നെ: പേട്ടയിലെ രണ്ടു വയസ്സുകാരിയുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത്; കുഞ്ഞിനെ നാളെ കൈമാറും

എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . അതേസമയം, കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

Exit mobile version