മ്യൂസിക് സംവിധാനം, സ്‌മോക്ക്, ഡിജെ; നിലമ്പൂരിൽ നിന്നും കോഴിക്കോട് ബീച്ചിലെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് ആർടിഒ; ഫിറ്റ്‌നസ് റദ്ദാക്കി

കോഴിക്കോട്: ചട്ടങ്ങൾ ലംഘിച്ച് ഡിജെ സംവിധാനങ്ങളുമായി തിങ്കളാഴ്ച കോഴിക്കോട് ബീച്ചിലെത്തിയ ടൂറിസ്റ്റ് ബസ് ആർടിഒ എൻഫോഴ്‌സമെന്റ് പിടികൂടി. മലപ്പുറം മേലാറ്റൂരിൽ നിന്ന് സർവ്വീസ് നടത്തുന്ന വി വൺ ബസാണ് പിടിച്ചെടുത്തത്.

ലൈറ്റിങ്, മ്യൂസിക് സംവിധാനം, സ്‌മോക്ക്, എമർജൻസി എക്‌സിറ്റ് ബ്ലോക്ക് ചെയ്തത് ഉൾപ്പെടെ നിരവധി നിയമലംഘനങ്ങളാണ് ബസിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നിലമ്പൂരിൽ നിന്ന് വിനോദസഞ്ചാരികളുമായി കോഴിക്കോട് ബീച്ചിലെത്തിയതായിരുന്നു ബസ്. ആർടിഒ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘമങ്ങൾ കണ്ടെത്തിയത്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് ബസ്സിലെ ഓൾടറേഷനുകളെന്ന് ചൂണ്ടിക്കാണിച്ച് ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു. ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.

ALSO READ- ബിഷപ്പുമാരുടെ പിന്തുണ അനിൽ ആന്റണിക്ക് ഉണ്ടാകില്ല; പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് അറിയിക്കും; മറ്റൊരു മണ്ഡലത്തിലേക്കില്ല: പിസി ജോർജ്

ടൂറിസ്റ്റ് ബസ്സുകൾ വ്യാപകമായി ഓൾടറേഷൻ നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. യാത്രക്കാരുമായി എത്തിയ ബസ് ആയതിനാൽ തിരിച്ചുപോകാൻ ബസിന് അനുമതി നൽകി. ചൊവ്വാഴ്ച മുതൽ ബസിന് സർവീസ് നടത്താനാവില്ല.

Exit mobile version