പുരയിടത്തിലെ ആനയെ തുരത്താൻ ശ്രമിച്ചു; അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

പ്രതീകാത്മക ചിത്രം

അടിമാലി: തന്റെ പുരയിടത്തിൽ കണ്ട കാട്ടാനയെ തുടരത്താൻ ശ്രമിക്കുന്നതിനിടെ വയോധികയ്ക്ക് ആനയുടെ ചവിട്ടേറ്റ് ദാരുണമരണം. ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് സംഭവം. ാട്ടാനയുടെ ചവിട്ടേറ്റ കാഞ്ഞിരവേലി മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് മരിച്ചത്.

പ്രതീകാത്മക ചിത്രം

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. രാവിലെ ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിലായിരുനിനു ഇന്ദിര. ഇതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയും ആയിരുന്നു.

also read- സംസ്ഥാനത്ത് ചൂട് കനക്കുന്നു; 6 ജില്ലകളില്‍ മുന്നറിയിപ്പ്

ഉടനെ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ.

Exit mobile version