ട്യൂഷന്‍ ക്ലാസ്സില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, അധ്യാപകനെ ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് കടുത്ത ശിക്ഷ. തിരുവനന്തപുരത്താണ് സംഭവം. 6 വര്‍ഷം തടവും 30000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍ക്കര മണലൂര്‍ കണിയാന്‍കുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ് കുമാറിനെ (43)യാണ് ശിക്ഷിച്ചത്.

also read:അമിത വേഗത, നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചുകയറി അപകടം, യുവാവിന് ദാരുണാന്ത്യം

2019 ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ ക്ലാസില്‍ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. കേസില്‍ നെയ്യാറ്റിന്‍കര പൊലീസാണ് അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍ ഹാജരായി. നെയ്യാറ്റിന്‍കര അതിവേഗം കോടതി ജഡ്ജ് കെ വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.

Exit mobile version