സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു, കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

കോട്ടയം: പനയ്ക്കപ്പാലത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഭരണങ്ങാനം സ്വദേശി ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍. മൃതദേഹം പാലാ ജനറലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version