മൊബൈല്‍ഫോണിനെ ചൊല്ലി പൂജാരിമാര്‍ തമ്മില്‍ വക്കേറ്റം, കലാശിച്ചത് കൊലപാതകത്തില്‍, അറസ്റ്റ്

തിരുവനന്തപുരം: പൂജാരിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊലപാതകം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് നടുക്കുന്ന സംഭവം. ചാലുവിള പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പൂജാരിമാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഫോണിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

also read:ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനനഗരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ന് ഗതാഗത നിയന്ത്രണം, മുന്നറിയിപ്പ് നല്‍കി കെഎസ്ഇബിയും

ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. അരുണ്‍ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും അയല്‍വാസികളാണ്.

Exit mobile version