സഹോദരിയുമായി വഴക്കിട്ടതിന് ഭര്‍ത്താവിന് ഇരുമ്പ് കമ്പികൊണ്ട് ക്രൂരമര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: സഹോദരിയുമായി വഴക്കിട്ടതിന്റെ പേരില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം (48), അബ്ദുള്‍ ഷെരീഫ് (44) എന്നിവരാണ് അറസ്റ്റിലായത്.

arrest|bignewslive

മീനങ്ങാടി പോലീസ് ആണ് ഇവരെ അറസ്റ്റുചെയ്തത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് അറസ്റ്റ്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 19-ാം തീയ്യതി രാത്രിയായിരുന്നു.

also read:‘ടൊവിനോ കമന്റിട്ടാല്‍ പഠിയ്ക്കാം’: വിദ്യാര്‍ഥിയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് താരം

താന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്ന് അസീസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുമ്പ് ദണ്ഡ്, ടയര്‍ എന്നിവ ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

arrest|bignewslive

പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മര്‍ദിച്ചതായി അസീസ് പറയുന്നു. വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version