എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം: കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ദിഖലി അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി. ചാലിയാര്‍ പുഴയില്‍ തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സിദ്ദിഖലി മുന്‍പും പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അധ്യാപകനെതിരെയുളള പരാതി പെണ്‍കുട്ടി കോഴിക്കോട് ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മിറ്റി വഴി പോലീസിന് കൈമാറിയിരുന്നെങ്കിലും മാനസിക സമ്മര്‍ദ്ദം മൂലം അന്ന് മൊഴി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും കരാട്ടെ അധ്യാപകനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.

മൃതദേഹത്തില്‍ ഷോളും മേല്‍വസ്ത്രം കാണാതായത് മുതല്‍ ഒട്ടേറെ സംശയങ്ങളുണ്ടെന്ന് കുടുംബം പറയുന്നു. പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടി പീഡനത്തിന് ശേഷമുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പഠനം നിര്‍ത്തിയിരുന്നു.

Exit mobile version