വന്യജീവി ആക്രമണം കൂടുന്നു; വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

wayanad|bignewslive

കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ല. അടുത്തിടെയായിരുന്നു കാട്ടാനയുടെ ആക്രമണ്ത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധമായിരുന്നു വയനാട്ടില്‍ നടന്നത്.

Exit mobile version