‘ ബേലൂര്‍ മഖ്ന’ ദൗത്യം നാലാം ദിവസത്തിലേക്ക്, കാട്ടാനക്കൊപ്പം മോഴയാനയും, ദൗത്യത്തിന് തിരിച്ചടിയായി കടുവയും പുലിയും

വയനാട്: വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യമാണ് ഇപ്പോള്‍ കാട്ടാനയെ മയക്കുവെടിവെയ്ക്കുന്നതിന് തിരിച്ചടിയാവുന്നത്.

നിലവില്‍ ഉള്‍ക്കാട്ടിലുള്ള ആനയെ റേഡിയോ കോളര്‍ വഴി ട്രാക്ക് ചെയ്തുവരികയാണ് അധികൃതര്‍. മറ്റൊരു മോഴയ്ക്കൊപ്പമാണ് ആനയുടെ സഞ്ചാരം. ദൗത്യസംഘത്തിന് മുന്നില്‍ കടുവയും പുലിയുമടക്കം വന്യമൃഗങ്ങള്‍ എത്തുന്നതും ദൗത്യത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

also read:അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം, രണ്ടുപേര്‍ മരിച്ചത് വെടിയേറ്റ്, ദുരൂഹത

ആനയെ കാണുന്ന സ്ഥലവും സന്ദര്‍ഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കുമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. കുങ്കികളെ കാണുമ്പോള്‍ കാട്ടാന ഒഴിഞ്ഞുമാറുകയാണ്.

കഴിഞ്ഞ ദിവസം രണ്ടു തവണ മയക്കുവെടി വെക്കാന്‍ ദൗത്യസംഘം ശ്രമിച്ചിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല. ഇന്നും കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം ദൗത്യസംഘംആരംഭിച്ചിട്ടുണ്ട്. ആനയുടെ സിഗ്നല്‍ കിട്ടുന്ന ഭാഗത്ത് സംഘം തിരച്ചില്‍ ആരംഭിക്കും.

Exit mobile version