വയനാടിനെ വിറപ്പിച്ച ‘ബേലൂര്‍ മഗ്ന’ ജനവാസമേഖലയില്‍ തന്നെ, കനത്ത ജാഗ്രതയില്‍ പ്രദേശം, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

വയനാട്: വയനാട്ടില്‍ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂര്‍ മഗ്ന’ എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല. കാട്ടാന വീണ്ടും ജനവാസമേഖലയിലെത്തിയതിനാല്‍ പ്രദേശം കനത്ത ജാഗ്രതയിലാണ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി.

വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റര്‍ പരിധിയിലാണ് ആനയുള്ളത്. ചാലിഗദ്ദയില്‍നിന്നു റേഡിയോ കോളര്‍ വഴി സിഗ്നല്‍ കിട്ടിത്തുടങ്ങി. നിലവില്‍ യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപത്തുതന്നെയാണ് ആനയുള്ളത്. അതിനാല്‍ ഈ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

also read:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!, ഈ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി, വൈകിയോടുന്ന ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ

ഇന്ന് ആനയെ മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വെളിച്ചക്കുറവ് മൂലമാണ് മയക്കുവെടി വെക്കാന്‍ കഴിയാതിരുന്നത്. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കും.

വിക്രം, ഭരത്, സൂര്യ, സുരേന്ദ്രന്‍ എന്നീ മോഴയാനകളെയാണ് എത്തിക്കുന്നത്. ഭരതും സൂര്യയും കുടുവാ ദ്വീപിലെത്തി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും.

Exit mobile version