യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!, ഈ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി, വൈകിയോടുന്ന ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ

train | bignewslive

പാലക്കാട്: ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാലാണ്. ഏതാനും ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലതിന്റെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജങ്ഷന്‍ -തൃശൂര്‍ എക്സ്പ്രസ് (06461) സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കി.

ഫെബ്രുവരി 10, 17, 24 തീയതികളില്‍ 06455 നമ്പര്‍ ഷൊര്‍ണൂര്‍ -കോഴിക്കോട് എക്സ്പ്രസ് 06454 കോഴിക്കോട് -ഷൊര്‍ണൂര്‍ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂര്‍ -ഷൊര്‍ണൂര്‍ എക്സ്പ്രസ്, 06467 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 15.25ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും.

തൃശൂരില്‍നിന്ന് പുറപ്പെടുന്ന 16609 തൃശൂര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ഷൊര്‍ണൂര്‍ ജങ്ഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടും.

മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിന്‍ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.

Exit mobile version