ആക്രിവസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നരക്കോടി, ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍

പാലക്കാട്: പണം തട്ടിപ്പ് പരാതിയില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍. പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണന്‍, ഭാര്യ ജീജാ ഭായി എന്നിവരാണ് അറസ്റ്റിലായത്. ആക്രി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയിലെ ആക്രിവസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

also read:അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം, ഭാര്യക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കും, ഉറപ്പ് നല്‍കി സര്‍ക്കാര്‍

2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ആക്രി വസ്തുക്കള്‍ നല്‍കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്യാതായതോടെയാണ് മദുസൂദനന്‍ റെഡ്ഡി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്.

പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ആര്‍എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തു.

Exit mobile version