തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി, അതിരിപ്പിള്ളി വെള്ളച്ചാട്ടം കണ്ട് ബൈക്കില്‍ മടങ്ങവെ കാട്ടാനയുടെ ആക്രമണം, ദമ്പതികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: അതിരിപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്നാട് സ്വദേശികളായ സുരേഷ്, സെല്‍വി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സുരേഷും സെല്‍വിയും. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.

also read:നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ പൊട്ടിപ്പൊളിഞ്ഞ് റോഡ്, ചിത്രങ്ങള്‍ അയച്ചുനല്‍കി നാട്ടുകാര്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

ഷോളയാര്‍ വ്യൂ പോയിന്റില്‍ വച്ചായിരുന്നു ആക്രമണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

ആക്രമണത്തില്‍ ബൈക്കിന്റെ പുറകിലിരുന്ന സെല്‍വിയ്ക്ക് പരിക്കേറ്റു. വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച സെല്‍വിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Exit mobile version