അഞ്ചുവര്‍ഷമായി വേര്‍പിരിഞ്ഞ് ജീവിതം, ഇടവഴിയില്‍ ഒളിച്ചിരുന്ന് ഭാര്യയുടെ മൂക്ക് വെട്ടി ഭര്‍ത്താവ്, പിന്നാലെ ഒളിവില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കുന്നുകാട് കാവുവിളാകത്ത് വീട്ടില്‍ സുധ (49) യുടെ മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

സംഭവത്തിന് ശേഷം പോത്തന്‍കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പറായ അനില്‍കുമാര്‍ ഒളിവില്‍ പോയി. കുറച്ചു കാലങ്ങളായി അനില്‍കുമാറും സുധയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ആയിരുന്നു അനില്‍ കുമാര്‍ സുധയെ ആക്രമിച്ചത്.

also read:റെയില്‍ പാളത്തിന് സമീപം മൃതദേഹങ്ങള്‍, രണ്ട് പുരുഷന്മാര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വീടിനടുത്തുള്ള ബന്ധുവിന്റെ മരണ വീട്ടില്‍ പങ്കെടുക്കാന്‍ സുധ പോകുന്നത് അറിഞ്ഞ അനില്‍ പാണന്‍വിള വീരഭദ്ര ഭദ്രകാളി ക്ഷേത്രത്തിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് അനില്‍ വെട്ടുകയായിരുന്നു.

സുധയുടെ മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 12 തുന്നല്‍ ഉണ്ട്. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. അനിലിന്റെ ആക്രമണത്തില്‍ സുധയുടെ കൈ വിരലിനും പരിക്കുണ്ട്.

also read:ഇന്ത്യയിലെ മികച്ച പ്രധാനമന്ത്രിയായ മോഡിക്ക് പിന്തുണ നല്‍കും, ബിജെപിയില്‍ ചേരാനൊരുങ്ങി പിസി ജോര്‍ജ്

പരിക്കേറ്റ സുധ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് പോത്തന്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്താണ് മൂന്ന് പെണ്‍മക്കളുമായി ജീവിക്കുന്നത്.

Exit mobile version