11വയസ്സുകാരന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പാലക്കാട്: പതിനൊന്നുവയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് റിഥാന്‍. ഇന്ന് രാവിലെയാണ് റിഥാനെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

also read:ആശുപത്രിയില്‍ മോഷണം, രോഗിയുടെ സ്വര്‍ണ്ണമാലയുമായി മുങ്ങിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

റിഥാന്റെ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നുണ്ടായിരുന്നു. റിഥാനും പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല.

ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കള്‍ പറയുന്നത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version