സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് ബസ്സില്‍ യാത്ര, ബാഗ് തുറന്നപ്പോള്‍ നിറയെ കഞ്ചാവ്, പിടിയിലായി യുവാക്കള്‍

പാലക്കാട്: ബാഗില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. പാലക്കാടാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസിലായിരുന്നു യുവാക്കളുണ്ടായിരുന്നത്.

കൊല്‍ക്കത്ത സ്വദേശികളായ യുവാക്കളായ അറസ്റ്റിലായത്. ബാഗില്‍ കഞ്ചാവുമായെത്തിയ യുവാക്കള്‍ക്ക് പാലക്കാട് ദേശീയപാതയിലാണ് പിടിവീണത്. പോലീസ് നടത്തിയ പരിശോധനയില്‍ 14 കിലോ കഞ്ചാവാണ് പിടികൂടിയത്.

also read:വടകരയില്‍ അമ്മയേയും രണ്ട് മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഴ്ച്പറമ്പ് ദേശീയപാതയില്‍ വച്ചാണ് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.

Exit mobile version