സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തി, തടാകത്തില്‍ ബോട്ട് മറിഞ്ഞ് അപകടം, 9 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ദാരുണാന്ത്യം

വഡോദര: തടാകത്തില്‍ ബോട്ട് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തിലാണ് അപകടം സംഭവിച്ചത്.

9 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളില്‍നിന്ന് വിനോദയാത്രയ്‌ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്.

also read:‘ഒറ്റപ്പുതപ്പിൽ നിലത്ത് ഉറക്കം; ഭക്ഷണമായി ഇളനീർ മാത്രം’; ‘യമ നിയമങ്ങൾ’ പാലിച്ച് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഡി കഠിനവൃതത്തിൽ?

അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. തടാകത്തില്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

ബോട്ടില്‍ കയറിയ വിദ്യാര്‍ഥികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. 23 പേര്‍ ബോട്ടില്‍നിന്ന് തടാകത്തിലേക്ക് വീണതായാണ് വിവരം.

Exit mobile version