ലേണിങ് പരീക്ഷ പാസാവാന്‍ വേണം 25 ശരിയുത്തരം, വാഹനം റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്തും കാണിക്കണം, ഇനി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പോകുന്നവര്‍ കുറച്ചൊന്ന് വിയര്‍ക്കും!

തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു ദിവസം ഒരു ആര്‍ടി ഓഫീസില്‍ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ ലേണിങ് പരീക്ഷ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ പാസാകുമായിരുന്നു. എന്നാല്‍ ഇനിമുതല്‍ അതിലും മാറ്റം വരും.

also read:വന്‍തിരിച്ചടി, പാര്‍ട്ടിവിട്ട് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ, അവസാനിപ്പിച്ചത് 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം

ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തുമെന്നും അതില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസ്സാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

ലൈസന്‍സ് കൊടുക്കുന്ന നടപടി കര്‍ശനമാക്കുമെന്ന് നേരത്തെ തന്നെ മന്ത്രി അറിയിച്ചിരുന്നു. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Exit mobile version