വന്‍തിരിച്ചടി, പാര്‍ട്ടിവിട്ട് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ, അവസാനിപ്പിച്ചത് 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് മിലിന്ദ് ദേവ്‌റ പാര്‍ട്ടി വിട്ടുവെന്ന വിവരം പുറത്തുവരുന്നത്.

ഇത് കോണ്‍ഗ്രസിന് വന്‍തിരിച്ചടിയായിരിക്കുകയാണ്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മിലിന്ദിന്റെ രാജിയെന്നാണ് വിവരം. തന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്‌റ അറിയിച്ചു.

also read:ഏറ്റെടുക്കാന്‍ ആരുമില്ല, അന്തരിച്ച നടന്‍ കെഡി ജോര്‍ജിന്റെ മൃതദേഹം രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.

രാഹുല്‍ഗാന്ധി രാവിലെ പതിനൊന്നോടെ ഇംഫാലില്‍ എത്തും. തുടര്‍ന്ന് കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക.

Exit mobile version